ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം(TVK) സർക്കാർ രൂപീകരിക്കുന്ന സാഹചര്യത്തിൽ, കോൺഗ്രസ് ഉപാധികളോടെയുള്ള പിന്തുണ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, അധികാരത്തിലെത്തുന്ന ടി വി കെ സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാണെങ്കിലും ചില നയപരമായ വ്യവസ്ഥകൾ മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് സൂചന. പ്രത്യേകിച്ച് മതനിരപേക്ഷ നിലപാട്, സാമൂഹ്യനീതി, ക്ഷേമപദ്ധതികൾ എന്നിവയിൽ വ്യക്തമായ ഉറപ്പുകൾ വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.സാമ്പത്തിക സഹായമല്ല, നയപരമായ സഹകരണവും രാഷ്ട്രീയ പിന്തുണയുമാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഭരണത്തിൽ പങ്കാളിത്തം, നയനിർണ്ണയത്തിൽ ആശയവിനിമയം എന്നിവയും പിന്തുണയ്ക്ക് അടിസ്ഥാനം ആയിരിക്കാമെന്ന വിലയിരുത്തലുണ്ട്.
തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുന്ന സാഹചര്യത്തിൽ, ടി വി കെ–കോൺഗ്രസ് സഹകരണം സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായി മാറാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. വിജയിന്റെ രാഷ്ട്രീയ പ്രവേശനം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ഘട്ടത്തിന് തുടക്കമാകുന്നതായും വിലയിരുത്തപ്പെടുന്നു.

