കോൺഗ്രസ് പത്ര സമ്മേളനം 12 ന് : മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷ

കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് അറിയാനുള്ള ആകാംക്ഷ തുടരവെ 12 മണിക്ക് കോൺഗ്രസ് പത്ര സമ്മേളനം നടക്കും. പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷ.

വോട്ടെണ്ണലിന് ശേഷം 10 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇപ്പോൾ പ്രഖ്യാപനം ഉണ്ടാകാൻ പോകുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥികളായി പ്രതീക്ഷിക്കുന്ന കെസി വേണുഗോപാൽ , രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങിയ മൂന്നു നേതാക്കളും ആത്മവിശ്വാസത്തിലാണ്. കെ സി വേണുഗോപാലും രാഹുൽ ഗാന്ധിയും തമ്മിൽ രാവിലെ ചർച്ച നടന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രമേഷ് ചെന്നിത്തലയെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. തീരുമാനം ഘടകകക്ഷികളെയും അറിയിച്ചു എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *