കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് അറിയിച്ച് നേതാക്കൾ. പാർട്ടി തീരുമാനത്തിൽ താൻ സന്തോഷവാനാണെന്നും പാർട്ടിയുടെ ഏത് തീരുമാനവും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ സ്വീകരിക്കുമെന്നും കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സൈബർ അടങ്ങളിൽ തന്നെ ആക്രമിച്ചവർ അതുതന്നെ തുടരട്ടെ എന്നും തൻറെ പാർട്ടി പ്രവർത്തനം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും തുടർന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു
അതേസമയം തീരുമാനത്തിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചു. അച്ചടക്കം പാലിച്ചിട്ടും മുതിർന്ന നേതാവായിരുന്നിട്ടും തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തത് ശരിയായില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന നിയമസഭ കക്ഷിയോഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് മന്ത്രിസഭയിൽ നിന്നും വിട്ടുനിൽക്കുമെന്നും അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചു10 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ഇപ്പോൾ വി ഡി സതീഷിനെ മുഖ്യമന്ത്രിയാക്കി ഡൽഹിയിൽ നിന്നും പ്രഖ്യാപനം ഉണ്ടായത്. ഇതിന് പിന്നാലെ കേരളത്തിലെ വിവിധ ഇടങ്ങളിൽ ആഹ്ലാദപ്രകടനങ്ങളും തുടങ്ങി

