മലയാളിയായ സജീഷ് ടോം യുകെയിൽ ഡെപ്യൂട്ടി മേയർ

യുകെയിലെ ബേസിംഗ്‌സ്റ്റോക്ക് ബറോ കൗൺസിലിന്റെ പുതിയ ഡെപ്യൂട്ടി മേയറായി മലയാളിയായ സജീഷ് ടോം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഹാംഷയർ കൗണ്ടിയിലെ ലേബർ പാർട്ടി കൗൺസിലറായും അദ്ദേഹം വിജയിച്ചിരുന്നു. ഒരേസമയം കൗണ്ടി കൗൺസിലറും ബറോയുടെ ഡെപ്യൂട്ടി മേയറുമായെത്തുന്ന ആദ്യ മലയാളിയാണ് സജീഷ് ടോം.

2021 മുതൽ ബേസിംഗ്‌സ്റ്റോക്ക് ബറോ കൗൺസിലിലെ പോപ്പിലി വാർഡിനെ പ്രതിനിധീകരിച്ചുവരുന്ന അദ്ദേഹം, യുകെയിലെ മേയറൽ പ്രോട്ടോകോൾ അനുസരിച്ച് അടുത്ത വർഷം മേയ് മാസത്തിൽ മേയർ പദവിയിലെത്തും.

കോട്ടയം ജില്ലയിലെ വൈക്കം ചെമ്പ് അയ്യനംപറമ്പിൽ സ്വദേശിയായ സജീഷിന്റെ കുടുംബം ഇപ്പോൾ എറണാകുളം ജില്ലയിലെ തെക്കൻ പറവൂരിലാണ് താമസം. ഭാര്യ ആൻസി, ഹാംസ്ഫയർ ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഐസിയു വിഭാഗത്തിൽ ഡെപ്യൂട്ടി സിസ്റ്ററായി ജോലി ചെയ്യുന്നു. മകൾ അലീന ലണ്ടനിൽ ജോലി ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *