സമാധാന സന്ദേശവുമായി പാക്കിസ്ഥാൻ; മധ്യസ്ഥ ശ്രമങ്ങൾക്ക് പാക് ആഭ്യന്തരമന്ത്രി ഇറാനിൽ

ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനായുള്ള നയതന്ത്ര ഇടപെടലുകളിൽ സജീവമായി പാക്കിസ്ഥാൻ വീണ്ടും രംഗത്തെത്തി. സമാധാന ചർച്ചകൾക്കും മധ്യസ്ഥ ശ്രമങ്ങൾക്കുമായി പാക് ആഭ്യന്തരമന്ത്രി മുഹ്സിൻ നഖ്‌വി ഇറാനിലെത്തി. ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ടെഹ്റാനിലെത്തിയ മൊഹ്സിൻ നഖ്‌വിയെ ഇറാൻ വിദേശകാര്യമന്ത്രി എസ്കന്ദർ മൊമനി സ്വീകരിച്ചു.

മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും പൊതുവായ സുരക്ഷാ വെല്ലുവിളികളെ ഒരുമിച്ച് നേരിടാനും നയതന്ത്ര ഇടപെടലുകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേൽ-ഹമാസ് സംഘർഷവും മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ പ്രതിസന്ധിയും തുടരുന്നതിനിടെയാണ് പാക്കിസ്ഥാൻ വീണ്ടും മധ്യസ്ഥ ശ്രമങ്ങളിൽ സജീവമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *