ലഡാക്കിൽ കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണു; മേജർ ജനറൽ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

ലേ: ലഡാക്കിലെ ലേ ജില്ലയിൽ ടാംഗ്സ്റ്റേ മേഖലയ്ക്കു സമീപം കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി കരസേന അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും വലിയ അപകടത്തിൽനിന്നാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടതെന്നും അധികൃതർ വ്യക്തമാക്കി.

ഹെലികോപ്റ്ററിൽ മേജർ ജനറലിനൊപ്പം ഒരു ലെഫ്റ്റനന്റ് കേണലും ഒരു മേജറും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി കരസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ കോർട്ട് ഓഫ് ഇൻക്വയറിയും ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *