തൃശ്ശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് എട്ട് മരണം; മരിച്ചവരിൽ അഞ്ച് പേർ എൻജിനിയറിങ് വിദ്യാർഥികൾ

തൃശ്ശൂർ: കയ്പമംഗലത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ എട്ടുപേർ മരിച്ചു. ഇന്നലെ അർധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞ അഞ്ച് പേർ ഡിണ്ടിഗൽ പി.എസ്.എൻ. എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുകയും തുടർന്ന് സ്വദേശത്തേക്ക് കൊണ്ടുപോവുകയും ചെയ്യും.

സംഭവവുമായി ബന്ധപ്പെട്ട് ദേശീയപാത പ്രോജക്ട് ഡയറക്ടറോട് തൃശ്ശൂർ ജില്ലാ കളക്ടർ വിശദീകരണം തേടിയിട്ടുണ്ട്. ദേശീയപാതയിലെ ക്രമീകരണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് കളക്ടർ വിവരങ്ങൾ ആവശ്യപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *