ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണ മേഖലയിൽ നിർണ്ണായക നേട്ടവുമായി ഇന്ത്യ. ഉത്തർപ്രദേശിലെ അലിഗഢിലുള്ള ‘ശൈഖാ ജീൽ’ പക്ഷിസങ്കേതത്തെ (Shekha Jheel Bird Sanctuary) അന്താരാഷ്ട്ര പ്രാധാന്യമുള്ള റാംസർ സൈറ്റായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ റാംസർ സൈറ്റുകളുടെ എണ്ണം 99 ആയി ഉയർന്നു. നൂറ് എന്ന ചരിത്ര നാഴികക്കല്ലിലേക്ക് രാജ്യം ഇനി ഒരു ചുവട് മാത്രം അകലെയാണ്.
കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം മന്ത്രി ഭൂപേന്ദർ യാദവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ശൈഖാ ജീൽ പക്ഷിസങ്കേതം റാംസർ പട്ടികയിൽ ഉൾപ്പെട്ടതോടെ ഉത്തർപ്രദേശിലെ റാംസർ സൈറ്റുകളുടെ എണ്ണം 12 ആയി. പ്രാദേശികമായ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനും ഈ അംഗീകാരം വലിയ കരുത്താകുമെന്ന് അദ്ദേഹം പറഞ്ഞു.
മധ്യേഷ്യൻ ദേശാടന പാതയിലെ (Central Asian Flyway) പ്രധാനപ്പെട്ട ഒരിടത്താവളമാണ് ശൈഖാ ജീൽ. ശൈത്യകാലത്ത് ബാർ-ഹെഡഡ് ഗൂസ് (Bar-headed Goose), പെയ്ന്റഡ് സ്റ്റോർക്ക് (Painted Stork) തുടങ്ങി നിരവധി ദേശാടനപക്ഷികൾ ഇവിടെ എത്താറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി പുനഃസ്ഥാപന ദൗത്യങ്ങൾക്കുള്ള ആഗോള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ ഉത്തർപ്രദേശിലെ തന്നെ പട്‌ന പക്ഷിസങ്കേതം, ഗുജറാത്തിലെ ഛാരി-ധാണ്ട് എന്നിവയെയും റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയിരു

