ദുബായ്: ഐസിസിയുടെ പുതുക്കിയ പുരുഷ ഏകദിന ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. വാർഷിക അപ്ഡേറ്റിന് പിന്നാലെ 118 റേറ്റിംഗ് പോയിന്റുമായാണ് ഇന്ത്യ പട്ടികയിൽ മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസീലൻഡിന് 113 പോയിന്റും ഓസ്ട്രേലിയക്ക് 109 പോയിന്റുമാണുള്ളത്.
മുൻ റാങ്കിംഗിനെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ഒരു പോയിന്റ് കുറഞ്ഞെങ്കിലും ഒന്നാം സ്ഥാനം നഷ്ടമായില്ല. 2025 മേയ് മുതൽ നടന്ന മത്സരങ്ങൾക്കാണ് പൂർണ പ്രാധാന്യം നൽകിയിരിക്കുന്നത്. അതിന് മുമ്പുള്ള രണ്ട് വർഷത്തെ മത്സരഫലങ്ങൾക്ക് 50 ശതമാനം വെയിറ്റേജാണ് ഐസിസി നൽകിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്ക 102 പോയിന്റോടെ നാലാം സ്ഥാനത്തെത്തി പാകിസ്ഥാനെ പിന്നിലാക്കി. പാകിസ്ഥാൻ 98 പോയിന്റുമായി അഞ്ചാമതാണ്. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
2027 ലോകകപ്പിലേക്കുള്ള നേരിട്ടുള്ള യോഗ്യത നിർണയിക്കുന്നതിൽ ഈ റാങ്കിംഗിന് നിർണായക പ്രാധാന്യമുണ്ട്. ആതിഥേയരായ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും ഒഴികെ 2027 മാർച്ച് 31-നുള്ളിലെ ആദ്യ എട്ട് ടീമുകൾക്ക് നേരിട്ട് ലോകകപ്പിൽ പ്രവേശനം ലഭിക്കും. �India T

