ടെഹ്‌റാൻ: ആഗോള എണ്ണ വ്യാപാരത്തിന്റെയും ചരക്കുനീക്കത്തിന്റെയും തന്ത്രപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി തുറന്നുകൊടുത്തതായി ഇറാന്റെ പ്രഖ്യാപനം. ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ ധാരണയായ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക തീരുമാനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി അറിയിച്ചു.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് വഴിയുള്ള പാത പൂർണ്ണമായും തുറന്നുകൊടുത്തു. അമേരിക്കൻ ഉപരോധത്തിന് ശേഷം ആദ്യമായി 5 മില്യൺ ബാരൽ അസംസ്‌കൃത എണ്ണയുമായി മൂന്ന് ഇറാനിയൻ ടാങ്കറുകൾ ഈ പാത വഴി പുറപ്പെട്ടതായി വിവരങ്ങളുണ്ട്
ആഗോള എണ്ണ വിപണിയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിക്കാണ് ഇതോടെ താൽക്കാലിക പരിഹാരമായിരിക്കുന്നത്. സമാധാന നീക്കങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വാഗതം ചെയ്തു.

