സമാന്തര ഇടതുമുന്നണി രൂപവത്കരിക്കുമെന്ന് പി.കെ. ശശി

പാലക്കാട്: സിപിഎം വിമതരുടെ കൂട്ടായ്മയായ ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ടിന്റെ (ഡിഎംഎഫ്) നേതൃത്വത്തിൽ സമാന്തര ഇടതുമുന്നണി രൂപവത്കരിക്കുമെന്ന് പി.കെ. ശശി അറിയിച്ചു. ഇതുസംബന്ധിച്ച രാഷ്ട്രീയ നീക്കങ്ങൾ ഉടൻ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംഎഫിന്റെ ജില്ലാ കൗൺസിൽ യോഗം ഈ മാസം 14ന് പാലക്കാട് നടക്കും. 311 അംഗങ്ങൾ പങ്കെടുക്കുന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയും ഭാവി രാഷ്ട്രീയ നിലപാടുകളും പരിപാടികളും പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പി.കെ. ശശി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിലും സംസ്ഥാനത്തും സിപിഎം കനത്ത തിരിച്ചടിയാണ് നേരിട്ടതെന്ന് ആരോപിച്ച ശശി, യഥാർഥ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ടുപോകാനാണ് ഡിഎംഎഫിന്റെ തീരുമാനമെന്ന് വ്യക്തമാക്കി.

സിഎംപി നേതാവ് സി.പി. ജോണുമായി ചർച്ച നടത്തിയതായും, സിപിഎം വിട്ട് യുഡിഎഫിനൊപ്പമെത്തി വിജയിച്ച ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. �Deepika News

Leave a Reply

Your email address will not be published. Required fields are marked *