ഓസ്‌ട്രേലിയയിൽ ടേക്ക് ഓകെ സീൻ 2 ഹ്രസ്വചിത്ര പ്രദർശനം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

മെൽബൺ: ഓസ്‌ട്രേലിയയിലെ മലയാളി സിനിമാപ്രേമികൾക്കായി പെപ്പി പോപ്‌കോൺ ഒരുക്കുന്ന ജനപ്രിയ ഇൻഡിപെൻഡന്റ് ഷോർട്ട് ഫിലിം ഇവന്റ് ടേക്ക് ഓകെ സീൻ 2 ഈ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി വിവിധ നഗരങ്ങളിൽ അരങ്ങേറുന്നു. കായൽ ലഗൂൺ ഇവന്റ്‌സ് ടൈറ്റിൽ സ്‌പോൺസറാകുന്ന ഈ പരിപാടി സിഡ്‌നി, ബ്രിസ്‌ബേൻ, മെൽബൺ എന്നീ നഗരങ്ങളിലെ പ്രമുഖ തീയേറ്റർ ശൃംഖലയായ റീഡിങ് സിനിമാസുകളിലാണ് നടക്കുന്നത്.

സുജിത് നാഥ് സംവിധാനം ചെയ്ത ‘The Quake’, അവിനാശ് പണിക്കർ ഒരുക്കിയ ‘അരോമ’, രഞ്ജിത്ത് രവി സംവിധാനം ചെയ്ത ‘ഇടം’ എന്നീ മൂന്ന് മികച്ച ഹ്രസ്വചിത്രങ്ങളാണ് ഇത്തവണത്തെ പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങൾ. സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാക്കൾക്ക് അവരുടെ സൃഷ്ടികൾ വലിയ സ്ക്രീനിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള വേദിയൊരുക്കുന്നതിനൊപ്പം, സിനിമയെ ഗൗരവമായി കാണുന്നവർക്ക് പരസ്പരം കണ്ടുമുട്ടാനും പുതിയ പ്രോജക്റ്റുകൾ ചർച്ച ചെയ്യാനുമുള്ള ഒരു സുവർണ്ണാവസരമാണ് സംഘാടകർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

വ്യത്യസ്ത നഗരങ്ങളിലെ പ്രദർശന സമയം താഴെ പറയുന്ന ക്രമത്തിലാണ്:

സിഡ്നി (റോഡ്സ്): ജൂലൈ 25, വൈകുന്നേരം 6:00 മണിക്ക്

ബ്രിസ്ബേൻ (ന്യൂമാർക്കറ്റ്): ജൂലൈ 26, ഉച്ചയ്ക്ക് 1:30-ന്

മെൽബൺ (ഡാൻഡെനോങ്ങ്): ഓഗസ്റ്റ് 1, ഉച്ചയ്ക്ക് 2:00 മണിക്ക്

സിഡ്നി (റൗസ് ഹിൽ – അഡീഷണൽ ഷോ): ഓഗസ്റ്റ് 2, വൈകുന്നേരം 5:30-ന്

വ്യത്യസ്തവും ഹൃദയസ്പർശിയുമായ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന ഈ ഷോയുടെ ടിക്കറ്റുകൾ ജസ്റ്റ് ഈസിബുക്ക് പ്ലാറ്റ്‌ഫോം (JustEasyBook) വഴി ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി www.justeasybook.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *