തമിഴ്നാട് സ്പീക്കർ തെരഞ്ഞെടുപ്പ്; സ്ഥാനാർഥിയെ നിർത്താതെ ഡിഎംകെയും എഡിഎംകെയും

ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഡിഎംകെയും എഐഎഡിഎംകെയും സ്ഥാനാർഥികളെ നിർത്തിയില്ല. ഇതോടെ ഭരണകക്ഷിയായ തമിഴക വെടി കഴകം (TVK) സ്ഥാനാർഥി ജെ.സി.ഡി. പ്രഭാകർ എതിരില്ലാതെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി.

തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്ന് വിജയിച്ച ടിവികെ എംഎൽഎയായ ജെ.സി.ഡി. പ്രഭാകർ നിയമസഭാ സെക്രട്ടറിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മറ്റ് പ്രധാന പാർട്ടികൾ സ്ഥാനാർഥികളെ നിർത്താതിരുന്നതോടെ തെരഞ്ഞെടുപ്പ് ഒഴിവായി.

മുഖ്യമന്ത്രി വിജയ് നയിക്കുന്ന പുതിയ സർക്കാരിന് സഭയിൽ സഹകരണപരമായ സമീപനം സ്വീകരിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. അതേസമയം, ഡെപ്യൂട്ടി സ്പീക്കറുടെയും സഭാനേതാവിന്റെയും നിയമനം ഉടൻ നടക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *