പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേരളവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി, കേന്ദ്ര സഹായം, വയനാട് ദുരന്തബാധിതർക്കുള്ള പുനരധിവാസ പദ്ധതി, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ചർച്ചയാകാനിടയുണ്ടെന്നാണ് സൂചന. കേരളം ആവശ്യപ്പെട്ടിട്ടുള്ള സാമ്പത്തിക സഹായങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

ഡൽഹിയിൽ വിവിധ കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സംസ്ഥാനവുമായി ബന്ധപ്പെട്ട ഭരണ-വികസന വിഷയങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് സന്ദർശനം.

Leave a Reply

Your email address will not be published. Required fields are marked *