തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; പി.എ. സലിംകുട്ടിക്ക് അട്ടിമറി വിജയം

തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് തിരഞ്ഞെടുപ്പിൽ മുൻ സന്തോഷ് ട്രോഫി താരവും മുഗൾ ഹോട്ടൽ ഉടമയുമായ പി.എ. സലിംകുട്ടിക്ക് അട്ടിമറി വിജയം. വാശിയേറിയ പോരാട്ടത്തിൽ നിലവിലെ പ്രസിഡന്റ് ടി.സി. രാജു തരണിയിലിനെ 22 വോട്ടുകൾക്കാണ് സലിംകുട്ടി പരാജയപ്പെടുത്തിയത്.

ആകെയുള്ള 1678 വോട്ടർമാരിൽ 1381 വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ പോൾ ചെയ്തത്. ഇതിൽ പി.എ. സലിംകുട്ടിക്ക് 685 വോട്ടും രാജു തരണിയിലിന് 663 വോട്ടും ലഭിച്ചു. 33 വോട്ടുകൾ അസാധുവായി. തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ ഇന്നലെ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയായിരുന്നു വോട്ടെടുപ്പ് നടന്നത്.

യൂണിറ്റിന്റെ മറ്റ് ഭാരവാഹികളായി ജിമ്മി കുന്നത്തുശ്ശേരി (ജനറൽ സെക്രട്ടറി), പി.എ. അഭിലാഷ് (ട്രഷറർ), പ്രശാന്ത് കുട്ടപ്പാസ് (വർക്കിംഗ് പ്രസിഡന്റ്) എന്നിവരടക്കമുള്ള 46 അംഗ കമ്മിറ്റിയെയും വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസറായ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് വിനോദ് അടിമാലി, കാരുണ്യപദ്ധതി ചെയർമാൻ ഡയസ് പു‌ല്ലൻ, ദേവികുളം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *