പ്രതിപക്ഷ ഉപനേതൃ പദവി വിവാദം: സിപിഐക്കെതിരെ ടി.പി. രാമകൃഷ്ണൻ

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള വിവാദത്തിൽ സിപിഐക്കെതിരെ വിമർശനവുമായി ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. പ്രതിപക്ഷ ഉപനേതാവ് പദവി പരസ്യമായി ആവശ്യപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നടപടി ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തരം വിഷയങ്ങൾ മുന്നണി യോഗത്തിൽ ചർച്ച ചെയ്യേണ്ടതാണെന്നും, പ്രതിപക്ഷ ഉപനേതാവ് പദവിയുടെ കാര്യത്തിൽ സിപിഎമ്മിനും ചില ആലോചനകളുണ്ടെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വിഎസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവായിരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള തീരുമാനം സിപിഎം ഉടൻ കൈക്കൊള്ളുമെന്നും ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *